തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും എല്‍ഡിഎഫ് സംസ്ഥാനസമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനനുകൂലമായ ഹൈക്കോടതി വിധി യോഗങ്ങളില്‍ ചർച്ചയാകും. നിയമസഭയില്‍ ആരോഗ്യമന്ത്രി കെ കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍, ഹൈക്കോടതി പരാമർശം, ലോകായുക്ത കേസ് എന്നിവയും യോഗം ചർച്ചചെയ്യും. ഓണത്തിനു മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന്‍റെ പുരോഗതിയും. സംസ്ഥാനസർക്കാറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിലുണ്ടാകും.
അതേസമയം ഗതാഗത മന്ത്രി തോമസ്ചാണ്ടി, എംഎല്‍എ പി വി അന്‍വർ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ യോഗത്തില്‍ ആരെങ്കിലും ഉന്നയിക്കുമോയെന്നതും ശ്രദ്ധേയമാണ്.