ലൈംഗിക അതിക്രമ കേസ്; സിപിഎം ഏരിയ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

First Published 16, May 2018, 3:05 PM IST
cpm area secretary g vinod suspended
Highlights
  • സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

തിരുവനന്തപുരം: ഗോവയിലെ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലാ സി പി എം മംഗലപുരം ഏരിയ സെക്രട്ടറി ജി.വിനോദ് കുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം സ്വദേശിയായ സ്ത്രീക്ക് പോർച്ചുസ് പാസ്പോർട്ട് തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയ ഗോവിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മഡ്ഗാവ് പൊലീസിൻറെ കേസ്.

വിദേശത്തു ജോലി ചെയ്തിരുന്ന സ്ത്രീ ഇപ്പോള്‍ തലസ്ഥാനത്താണ് താമസം. ഇവ‍ർ തമ്മിൽ ഒന്നരമാസത്തെ പരിചയം മാത്രമ ഉള്ളുവെന്ന് പൊലീസ് പറയുന്നു.  അതേ സമയം റിമാൻഡിൽ കഴിയുന്ന വിനോദ് കഴിഞ്ഞ ദിവസം ചില പ്രാദേശിക നേതാക്കളെ ഫോണിൽ വിളിച്ചു.  ഗൂഡാലോചനയുണ്ടെന്നാണ് വിനോദുമായുള്ള അടുപ്പമുള്ളവർ ആരോപിക്കുന്നത്. 


 

loader