ദില്ലി: ബി.ജെ.പി മുഖ്യശത്രുവായി കാണണമെന്ന് സി.പി.എമ്മിന്‍റെ രാഷ്ട്രീയ രൂപരേഖ. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണെന്ന നിലപാട് മാറണമെന്നും 22-മത് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ചേര്‍ന്ന പി.ബി കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയില്‍ പറയുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി രൂപരേഖ അവതരിപ്പിച്ചത്.

കോണ്‍ഗ്രസുമായി ഒരുവിധത്തിലുമുള്ള സഖ്യം വേണ്ടെന്ന നിലപാട് രൂപരേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയുമായി തുല്യ അകലം പാലിക്കണമെന്നായിരുന്നു കഴിഞ്ഞ പ്രമേയത്തില്‍ സ്വീകരിച്ചിരുന്ന അടവുനയം. അതിനു പകരം ബി.ജെ.പി മുഖ്യശത്രുവായി കാണണമെന്ന അടവുനയമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്നത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള രാഷ്ട്രീയ നയമാണ് സ്വീകരിച്ചിരുന്നതെന്നും ഇന്ന് ആസാഹചര്യം മാറിയെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. മാറിയ സാഹചര്യത്തില്‍ പുതിയ നയമുണ്ടാകുമെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു.