ദില്ലി: കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്‍റെ പേരില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളുടെയും വാദം. അതിനാല്‍ തന്നെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലേക്കാണ് നീങ്ങുന്നത് എന്നാണ് വിവരം. അതേ സമയം പുതിയ തര്‍ക്കം സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.