തിരുവനന്തപുരം: കായല്‍ ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയിലാണ് തോമസ് ചാണ്ടി വെല്ലുവിളി മുഴക്കിയത്. വരുന്ന തിങ്കളാഴ്ച സിപിഎം സെക്രട്ടേറിയറ്റ് ചേരും.
ജനജാഗ്രതായാത്ര വേദിയിലെ വെല്ലുവിളിയായിരിക്കും പ്രധാനമായി ചര്‍ച്ചചെയ്യുക.കായല്‍ ഇനിയും നികത്തുമെന്ന് പറഞ്ഞ ചാണ്ടി ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. 42 പ്ലോട്ടുകൾകൂടി ബാക്കിയുണ്ടെന്നും തോമസ് ചാണ്ടി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
