കേരളത്തിൽ പരസ്പരം എതിരാളികളെന്ന് നടിക്കുമ്പോഴും, വർഗീയ രാഷ്ട്രീയത്തിനായി ഒരുമിക്കുന്ന പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും
തിരുവനന്തപുരം: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിലെ പ്രചരണവുമായി ബന്ധപ്പെ ചിത്രം സമുഹമാധ്യമത്തില്‍ പങ്ക് വച്ച് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.. കേരളത്തിൽ പരസ്പരം എതിരാളികളെന്ന് നടിക്കുമ്പോഴും, വർഗീയ രാഷ്ട്രീയത്തിനായി ഒരുമിക്കുന്ന പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും. സിപിഎം ഇപ്പോൾ കമ്മ്യൂണിസ്റ്റ് അല്ല. ഒരു കോൺഗ്രസ് ബി ടീമിനെപ്പോലെ, സിപിഎമ്മും കമ്മ്യൂണലിസ്റ്റ് അഥവാ വർഗീയ പാർട്ടിയായി മാറിയത് ദുഖകരമാണ്.
മറുവശത്ത് കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, വർഗീയതയെയും കമ്മ്യൂണിസത്തെയും നുണകളെയും ആശ്രയിച്ച് നിലകൊള്ളുന്നൊരു തട്ടിപ്പ് പ്രസ്ഥാനമാണ്. എല്ലാ ജനങ്ങളുടെയും അഭിലാഷങ്ങളെ പ്രതിനിധീകരിക്കുകയും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരേയൊരു പാർട്ടി ബിജെപി/എൻഡിഎ മാത്രമാണെന്നും അദ്ദേഹം സമുഹമാധ്യമത്തില്‍ കുറിച്ചു


