കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാളെ അന്വേഷണം തുടങ്ങും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിപിന്‍ ദാസിനാണ് അന്വേഷണ ചുമതല. ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ നടന്ന വധശ്രമവും ഉള്‍പ്പടെ സമഗ്ര അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുക.
ലോക്കല്‍ പൊലീസ് കേസ്സ് അന്വേഷിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമറി.
