തിരുവനന്തപുരം: നേമത്തെ തോൽവി കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കോർപ്പറേഷനിൽ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. ബിജെപിയുടെ മുന്നേറ്റം ഗൗരവമായി കാണണം. ഹിന്ദുത്വ രാഷ്ട്രീയത്തിൽ സിപിഎം സ്വാധീനമേഖലയിൽ പോലും വോട്ടു നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. വർഗ്ഗ ബഹുജന സംഘടനകളിലും ഈ പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടില്‍ സിപിഐയ്ക്കെതിരെയും രൂക്ഷ വിമര്‍ശനം. സിപിഐക്ക് ജില്ലയിൽ വലിയതോതിൽ അണികളില്ല. എന്നാല്‍ മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി സിപിഐ ഊർജ്ജം കണ്ടെത്തുന്നുണ്ടെന്നും വിലയിരുത്തല്‍. അതേസമയം ഓഖി ദുരന്തത്തില്‍ ഇടപെട്ട ലത്തീന്‍ സഭക്കെതിരെയും സിപിഎം റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പാർട്ടിയെ ഇകഴ്ത്തുന്ന രീതിയിൽ വികാരിമാർ ഇടപെട്ടുവെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
