സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ട്ചെയ്യാൻ വിളിച്ച തിരുവന്തപുരം മേഖല യോഗത്തിൽ ശബരിമല വിഷയത്തിൽ ആരോടും പ്രകോപനപരമായി പെരുമാറരുതെന്ന കർശന നിർദ്ദേശം കോടിയേരി ബാലകൃഷ്ണൻ നൽകി. കോടതി വിധി നന്നായി പഠിച്ച് പ്രവർത്തകർ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണം.

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ വിപുലമായ പ്രചരണത്തിന് തയ്യാറാകാന്‍ അണികളോട് സിപിഎം നേതൃത്വം. എല്ലാ നിയോജക മണ്ഡലങ്ങളിലും കാൽനട പ്രചരണ ജാഥ അടക്കം രണ്ടുമാസത്തെ തുടർച്ചയായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ട്ചെയ്യാൻ വിളിച്ച തിരുവന്തപുരം മേഖല യോഗത്തിൽ ശബരിമല വിഷയത്തിൽ ആരോടും പ്രകോപനപരമായി പെരുമാറരുതെന്ന കർശന നിർദ്ദേശം കോടിയേരി ബാലകൃഷ്ണൻ നൽകി. കോടതി വിധി നന്നായി പഠിച്ച് പ്രവർത്തകർ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണം. സമൂഹ മാധ്യമങ്ങളിലും സജ്ജീവമായി ഇടപെടണമെന്നു കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപമായി ഇന്ന് പാർട്ടി തീരുമാനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ടിംഗ് നടന്നു.