ഷാഫി അന്നേ നടപടി എടുത്തില്ലെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നു

പാലക്കാട്: ഷാഫിക്കെതിരെ രൂക്ഷ വിമർശനവുമായി CPM.രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് CPM ജില്ല സെക്രട്ടറി EN സുരേഷ് ബാബു പറഞ്ഞു.അത് ഷഹനാസ് തുറന്നു പറഞ്ഞു.CPM നേരത്തെ ഷാഫി ക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചു.ഷാഫി അന്നേ നടപടി എടുത്തില്ലെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നു.രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണ്..ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയം ആണ്.ചെന്നിത്തല ഉൾപ്പെടെ വായ തുറക്കാതിരിക്കാൻ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നു

പത്തനംതിട്ടക്കാരനെ പാലക്കാട്‌ കൊണ്ടുവന്നു മത്സരിപ്പിക്കുന്നു.ഇതെല്ലാം ആരുടെ താല്പര്യമാണ് ..ാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല.വസ്ത്രം പോലും മാറി മാറി ഉപയോഗിക്കുന്നവരാണ് ഇരുവരും.പൊതു സമൂഹം അപ്പോൾ സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു

ഷാഫി പറമ്പിൽ എം പി ക്കെതിരെ ബിജെപിയും രംഗത്തെത്തി.ആരോപണങ്ങളിൽ ഷാഫി മറുപടി പറയണമെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് കോൺഗ്രസ്‌ വനിതാ നേതാക്കൾ തന്നെ പറയുന്നു.ഷാഫി ഇതിൽ മറുപടി പറയണം.ഷാഫിയുടെ രഹസ്യങ്ങൾ രാഹുലിന് അറിയാവുത് കൊണ്ടാകാം പിന്തുണ കൊടുക്കുന്നത്.ഹെഡ് മാസ്റ്റരും കുട്ടിയും ആണ്‌ രണ്ടു പേരും.പോലീസ് രാഹുലിനെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേടാണെന്നും പ്രശാന്ത് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു