തിരുവനന്തപുരം: സിപിഎമ്മിനെതിരായി നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിച്ചുകൊണ്ട് ആര്‍എസ്എസ് അക്രമം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

Add Asianetnews as a Preferred SourcegooglePreferred

സിപിഎം ഭീകരത സൃഷ്ടിയ്ക്കുന്നു എന്ന ചിത്രം ഉണ്ടാക്കി തുടരെ അക്രമങ്ങള്‍ നടത്തുകയാണ് ആർഎസ്എസ്. ആര്‍എസ്എസിന്‍റെ മറുപതിപ്പായ ന്യൂനപക്ഷ വർഗ്ഗീയ കക്ഷി എസ്ഡിപിഐയും കിട്ടുന്ന അവസരത്തിലെല്ലാം സിപിഎമ്മിനെ അക്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്രം സമ്മേളനത്തിന്‍റെ 78-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.