തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സമിതിയില്‍ ഈ വിഷയം ചര്‍ച്ചയാകും. ജനജാഗ്രതായാത്ര, സോളാര്‍ റിപ്പോര്‍ട്ട്, പാര്‍ട്ടി സമ്മേളനങ്ങള്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. ജന ജാഗ്രതാ യാത്രക്കിടെ ഉണ്ടായ വിവാദത്തില്‍ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രാദേശിക ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനടക്കം മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം വീഴചയുണ്ടായെന്ന അഭിപ്രായമുള്ളവരുമുണ്ട്. തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പല സംസ്ഥാന സമിതിയംഗങ്ങളും സംസാരിക്കും എന്നാണ് അറിയുന്നത്.