തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടുകൾക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്തു. ബിനോയ് കോടിയേരി വിവാദം അടക്കം സമകാലിക രാഷ്ട്രീയ വിവാദങ്ങളൊന്നും വിശദമായ ചര്‍ച്ചക്ക് വന്നില്ലെങ്കിലും ബന്ധുക്കളുടേയും മക്കളുടെയും അനാവശ്യ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് സംസ്ഥാന സമിതിയിൽ അഭിപ്രായമുയര്‍ന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 കോടിയേരിയുടെ പേരെടുത്ത് പറഞ്ഞോ ബിനോയ് കോടിയേരി അടക്കം നേതാക്കളുടെ മക്കളുൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകൾ നേരിട്ട് പരാമര്‍ശിച്ചോ ചര്‍ച്ചയുണ്ടായില്ലെന്നാണ് വിവരം . ആഴ്ചയിൽ അഞ്ച് ദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്ന പാര്‍ട്ടി തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടാത്തതിലെ അമര്‍ഷവും പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ ഉള്ളതായാണ് വിവരം