ശ്രീകണ്ഠനെ സിപിഎം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച വാർഡ് കൗൺസിലർ ശ്രീകണ്ഠനെ സിപിഎം സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. നഗരസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഭരണപക്ഷ കൗൺസിലർ കൂടിയായ ശ്രീകണ്ഠൻ സെക്രട്ടറിയെ ഉപരോധിച്ചത്.
ഊരുട്ടുകാല ഏലായിലെ ആറ് ഏക്കർ നിലം അനധികൃതമായി നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സെക്രട്ടറി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ഉപരോധം. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന
ഉറപ്പിന്മേലാണ് കൗൺസിലർ ശ്രീകണ്ഠൻ ഉപരോധം അവസാനിപ്പിച്ചത്.
