കൊല്‍ക്കത്ത: കോൺഗ്രസ് ബന്ധത്തെ സംബന്ധിച്ച യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി . വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി രേഖ തളളിയത് . യെച്ചൂരിയുടെ രേഖയെ 31 പേർ അനുകൂലിച്ചു, 55 പേർ എതിർത്തു .
കോൺഗ്രസുമായി നീക്കുപോക്ക് വേണ്ട എന്ന കാരാട്ടിന്‍റെ രേഖക്ക് അംഗീകാരം . പാര്‍ട്ടി കോൺഗ്രസിലേക്ക് കാരാട്ടിന്‍റെ രേഖ മാത്രം മതിയെന്നാണ് തീരുമാനം . എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. ഫാസിസ്റ്റ് ശക്തികളുമായി പോരാടുന്നതിന് വിശാലസഖ്യത്തിന്‍റെ സാധ്യതകള്‍ തേടുമ്പോള്‍ കോണ്‍ഗ്രസുമായും ബന്ധമാകാം എന്നതായിരുന്നു യെച്ചൂരി പക്ഷത്തിന്‍റെ നിലപാട്.
