തിരുവനന്തപുരം: സി പി എമ്മിന്റെ തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജിഷ്ണു പ്രണോയ് വിഷയത്തില്‍ അമ്മ മഹിജയും കുടുംബവും നടത്തിയ സമരം സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത നിലപാട് താഴേത്തട്ടിലേക്ക് വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് മേഖലാ റിപ്പോര്‍ട്ടിംഗ്. ഇതിന് പുറമേ മൂന്നാര്‍ വിഷയവും സി പി എം - സി പി ഐ തര്‍ക്കവും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാനിടയുണ്ട്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍വരെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുക. തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിന് ശേഷം കൊച്ചി, കോഴിക്കോട് മേഖലാ റിപ്പോര്‍ട്ടിംഗുകളും നടക്കും.