ബസ് കാത്തു നില്‍ക്കുന്നവരെ ഓട്ടോയില്‍ കയറ്റി ബോധരഹിതരാക്കിയതിന് ശേഷം ആഭരണം കൈക്കലാക്കുകയാണ് പതിവ്. ആഭരണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സ്ത്രീയുടെ ചിത്രം പോലീസ് ശേഖരിക്കുകയായിരുന്നു.

മോഷ്ടിച്ച ആഭരണങ്ങള്‍ ആലുവയിലെ ജ്വല്ലറിയില്‍ വിറ്റതായും പോലീസ് കണ്ടെത്തി. പലരും സമാനരീതിയില്‍ തട്ടിപ്പിന് ഇരയാവുന്നുണ്ടെന്നും ഇത്തരത്തില്‍ അടുത്തുകൂടുന്നവരെ സംബന്ധിച്ച് സംശയം തോന്നുകയാണെങ്കില്‍ വിവരം നല്‍കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.