ന്യൂയോര്‍ക്ക്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥിക്കും അധ്യാപികയ്ക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ പണികൊടുത്തതിനെ തുടര്‍ന്ന് പോലീസ് പിടിയിലായി. അമേരിക്കയിലെ അലബാമയിലുള്ള സെല്‍മ ഹൈസ്‌കൂളിലെ അധ്യാപിക ഷരലൈന വില്‍സണ്‍ ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്. 33 വയസുള്ള ഇവര്‍ ഒരു കുട്ടിയുടെ അമ്മയാണ്. വിദ്യാര്‍ത്ഥിക്ക് അയച്ചു നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണു വിവരം പോലീസ് അറിയുന്നത്.

അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുത്ത വീഡിയോ മറ്റു കുട്ടികള്‍ക്ക് ലഭിച്ചു. അവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഗതി വൈറലായി. പതിനായിരത്തോളം പേരാണ് ഒരു വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഈ വീഡിയോ കണ്ടത്. ആറ് മാസത്തോളം ഇവര്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 
ജാമ്യം എടുക്കാനായി ഇവര്‍ക്ക് ആറരക്കോടി രൂപ കെട്ടിവെക്കേണ്ടി വന്നു. അറസ്റ്റ് ചെയ്തതോടെ ഇവര്‍ സ്‌കൂളില്‍ നിന്നു രാജി വെച്ചു. എന്നാല്‍ നീണ്ടകാലം ജയിലില്‍ കഴിയേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.