ഫ്‌ളോറിഡ: അച്ചടക്കം പടിപ്പിക്കാന്‍ ഒമ്പതു വയസ്സുകാരിയുടെ ശരീരത്തില്‍ 147 കിലോ ഭാരമുള്ള സ്ത്രീ കയറിയിരുന്നു. ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചു. ഫ്‌ളോറിഡയിലായിരുന്നു സംഭവം നടന്നത്. ഡെറിക് ലിന്‍ഡ്‌സേ എന്ന കുരുന്നാണ് ബന്ധുവായ സ്ത്രീയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. വികൃതി കാണിച്ച കുഞ്ഞിനെ അടക്കിയിരുത്താന്‍ ബന്ധുവായ വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീ കുഞ്ഞിന്റെ ശരീരത്തില്‍ കയറി ഇരിക്കുകയായിരുന്നു. 

ശ്വാസംമുട്ടിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ വെറോനിക്കയെ പോലീസ് പിടികൂടി. കുട്ടിയോടു കാട്ടിയ ക്രൂരതയുടെ പേരിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് പരിശോധനയിലാണ് സ്ത്രീക്ക് 147 കിലോ(325 പൗണ്ട്) ഭാരമുണ്ടെന്നു മനസിലായത്. ഇതിനു പുറമെ സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനു മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം കിട്ടിയ വെറോനിക്ക ജയില്‍ മോചിതയായി. പക്ഷേ കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.<