ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 23വരെ രാജ്യത്ത് 3000 കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്. ഇതില്‍ 1300 ഏണ്ണം ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ടവയാണന്നാണ് പ്രദേശിക അറബ് പത്രത്തിലുള്ളത്. കൊലപാതകം, വധശ്രമ കേസുകള്‍, ബലാത്സംഗം, പിടിച്ചുപറി തുടങ്ങിയവയാണിത്. 1700 സിവില്‍ കേസുകളുമാണ് രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

അതോടെപ്പം, കഴിഞ്ഞ പത്ത് മാസത്തിനിടെയില്‍ പോലീസ് അധികൃതര്‍ക്ക് എതിരെയുള്ള 617 പരാതികളാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.പ രാതി നല്‍കിയവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. എല്ലാവരുടെയും പരാതികള്‍ ഒരുപോലെ പരിഗണിച്ച് ഒരോ കേസിലും കൃത്യമായ അനേക്ഷണം നടത്തുമെന്ന് നേരത്തെ മന്ത്രാലയത്തിലെ പരിശോധനാ മേല്‍നോട്ട വിഭാഗം ജനറല്‍ ഡയറക്ടറെ ഉദ്ദരിച്ചും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരും നിയമത്തിന് അതാതരല്ലെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും തുല്ല്യ നീതിയാണ് നടപ്പാക്കുന്നതെന്നും രണ്ടാഴ്ച മുമ്പ് ആഭ്യന്തര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഷേഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.