ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

പനാജി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശി രാജ്‌വിര്‍ പ്രഭുദയാല്‍ സിംഗ് ആണ് പിടിയിലായത്. ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പ്രതി തന്നോട് അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കലാന്‍ഗൂട്ട് പോലീസാണ് ദാല്‍വിയെ അറസ്റ്റ് ചെയ്തത്.

സംഭവ സമയത്ത് പരാതിക്കാരിയുടെ ഭര്‍ത്താവും കുട്ടികളും ബീച്ചിലുണ്ടായിരുന്നു. രാജ്‌വിര്‍ പ്രഭുദയാല്‍ സിംഗിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും തുടർ അന്വേഷണം നടത്തി വരികയാണെന്നും ജിവ്ബ ദാല്‍വി അറിയിച്ചു.