തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ ഫാഹിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് ചാവക്കാട് കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് ഗുരുവായൂര്‍ നെന്മിനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്.