പരമാവധി 2000 രൂപവരെയാണ് എടിഎം വഴി ലഭിക്കുന്നത്. എങ്കില്‍ പോലും ഉച്ചയോടെ എടിഎമ്മുകള്‍ കാലിയായി. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകളില്‍ വൻ തിരക്ക് തുടരുകയാണ്. ബാങ്കുകളിലും നൂറുരൂപയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ആവശ്യത്തിന് കാശ് എത്തിയില്ലെങ്കില്‍ ബാങ്കുകളുടേയും എ.ടി.എമ്മുകളുടേയും പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും. അവധി ദിവസമായ നാളെയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.