11 കോടിരൂപ വിലവരുന്ന വിദേശ കറന്‍സിയുമായി അഫ്ഗാനിസ്ഥാന്‍ സ്വദേശി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായിലായിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് തുടര്ച്ചയായ രണ്ടാം ദിവസവും വിദേശ കറന്സി പിടികൂടി.ഷാര്ജയിലേക്ക് കടത്താന് ശ്രമിച്ച 1.30 കോടി രൂപയുടെ മൂല്യമുള്ള വിദേശ കറന്സിയാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂര് സ്വദേശി വിഷ്ണു പിടിയിലായി.
11 കോടിരൂപ വിലവരുന്ന വിദേശ കറന്സിയുമായി അഫ്ഗാനിസ്ഥാന് സ്വദേശി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില് പിടിയിലായിലായിരുന്നു.ദില്ലിയില് നിന്നും എയര് ഇന്ത്യ വിമാനത്തില് കൊച്ചിയിലെത്തിയ ഇയാള് മറ്റൊരു വിമാനത്തില് ദുബായിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടിയിലായത്. സംഭവത്തില് കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇവര്ക്ക് തീവ്രവാദബന്ധം ഉണ്ടോ എന്നതടക്കം കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
