മുന്നര കിലോ സ്വർണ്ണം പിടികൂടി തൃശൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മുന്നര കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഖത്തർ എയർവേയ്സിന്‍റെ വിമാനത്തിൽ 10 മണിക് എത്തിയ തൃശൂർ സ്വദേശിയായ യാത്രകാരനിൽ നിന്നാണ് അരയിൽ ഒളിപ്പിച്ച നിലയിലുള്ള സ്വർണ്ണം പിടിച്ചത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.