കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ രാജ്യത്ത് സൈബർ ആക്രമണത്തിനു കൂട്ടു നിന്നുവെന്നാരോപിച്ചാണ് റഷ്യൻ ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. വാഷിംഗ്ടണിലെ എംബസിയിലും സാൻപ്രാൻസിസ്കോയിലെ കോൺസുലേറ്റിലും പ്രവർത്തിക്കുന്നവരാണിവർ..റഷ്യയുടെ ഇന്റലിജൻസ് ഏജനസികളായ GRU , FSB എന്നിവക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്ത72 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദ്ദേശം.

ന്യൂയോർക്കിലേയും മേരിലാന്റിലേയും ഏജൻസികളുടെ കോന്പൗണ്ട് ഭരണകൂടം അടപ്പിച്ചു.അമേരിക്കൻ താൽപര്യങ്ങ8 നശിപ്പിക്കുന്നവർക്കെതിരെ ഒഴിവാക്കാനാകാത്ത നടപടിയാണിതെന്ന് ബരാക് ഒബാമ പറഞ്ഞു..എന്നാൽ ഹാക്കിംഗിൽ ഒരു പങ്കുമില്ലെന്നാണ് റഷ്യയുടെ നിലപാട്. തങ്ങളെ  അപമാനിക്കുന്ന തരത്തിലുള്ള അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച് റഷ്യയും അമേരിക്കൻ ഉദ്യോഗസ്ഥരെ പുറത്താക്കിയേക്കും.

ഹിലരി ക്ലിന്റന്റെ ഇമെയിൽ വിവരങ്ങൾ വിക്കി ലീക്സ് പുറത്തു വിട്ടത് ഏറെ ഗുണം ചെയ്തത് എതിർ സ്ഥാനാർത്ഥിയായിരുന്ന ഡോണൾഡ് ട്രംപിനായിരുന്നു. റഷ്യയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്ന് അന്ന് തന്നെ ആരോപണമുയർന്നതുമായണ്..ദിവസങ്ങൾക്കകം ട്രംപ് അമേരിക്കയുടെ സാരഥ്യം ഏറ്റെടുക്കുമെന്നിരിക്കേ റഷ്യയോട് ട്രംപിന്റെ നയം എമ്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.