കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് വ്യക്തമാക്കിയ ലിബി ഉച്ചയ്ക്ക് ശേഷം മല കയറാനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് ഏറ്റവും മോശമായ രീതിയില്‍ ലിബിയ്ക്കെതിരെ സൈബര്‍ തെറിവിളി നടക്കുന്നത്
കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ ലിബി സിഎസിനെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തടഞ്ഞതിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൂരത്തെറിവിളിയാണ് നടക്കുന്നത്. നേരത്തെ തന്നെ ശബരിമലയില്‍ കയറുമെന്ന് വ്യക്തമാക്കിയിരുന്ന ലിബി ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിയതോടെ ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് വ്യക്തമാക്കിയ ലിബി ഉച്ചയ്ക്ക് ശേഷം മല കയറാനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് ഏറ്റവും മോശമായ രീതിയില്‍ ലിബിയ്ക്കെതിരെ സൈബര്‍ തെറിവിളി നടക്കുന്നത്.
ഇന്ന് ഉച്ചയോടെ ശബരിമല കയറുമെന്ന് വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റിന് താഴെയാണ് കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. ലിബിയ്ക്കെതിരെ വധി ഭീഷണി മുഴക്കാനും ചിലര്‍ തയ്യാറായിട്ടുണ്ട്. അതസമയം ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ തെറി വിളി നടത്തുന്നവരുടെ അയ്യപ്പ ഭക്തി ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
