മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ കേരള കോണ്‍ഗ്രസ് പിന്തുണ തേടിയത്.

പാല: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണിയെ കണ്ട് പിന്തുണ തേടി. 

മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ കേരള കോണ്‍ഗ്രസ് പിന്തുണ തേടിയത്. അതേസമയം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യം പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് കെ.എം.മാണി പ്രതികരിച്ചു. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും കെ.എം.മാണിയെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. 

അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മനസാക്ഷി വോട്ടു ചെയ്യണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്.എന്നാല്‍ അടുത്ത യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാം എന്ന നിലപാടിലാണ് നേതൃത്വം.