മര്‍ദനമേറ്റവര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു
തിരുവനന്തപുരം:ക്ഷേത്രത്തില് അന്നദാനത്തിന് പങ്കെടുക്കാന് ചെന്നതിന് പട്ടികജാതി - പട്ടികവര്ഗ വിഭാഗത്തില്പ്പെട്ട നാല് വിദ്യാര്ത്ഥികളെ ജാതിപ്പേര് പറഞ്ഞ് മര്ദിച്ചതായി പരാതി. പാലോട് മേലാംകോട് പെരുംകൈത ക്ഷേത്രത്തില് വച്ചാണ് വിദ്യാര്ത്ഥികള്ക്ക് മര്ദനമേറ്റത്.
പുലയന്മാര്ക്കും കാണിക്കാരന്മാര്ക്കും ക്ഷേത്രത്തിലെന്താണ് കാര്യമെന്ന് ചോദിച്ച് മര്ദിച്ചതായി കുട്ടികളിലൊരാള് പറഞ്ഞു. അടിക്കുകയും ചവിട്ടുകയും മറ്റൊരു കുട്ടിയെ കുനിച്ച് നിര്ത്തി ഇടിച്ചതായും മര്ദനമേറ്റ വിദ്യാര്ത്ഥികളില് ഒരാള് പറഞ്ഞു.
മർദനമേറ്റവർ മെഡിക്കൽകോളേജിൽ ചികിൽസയിലാണ്. ഭക്ഷണം കഴിക്കാന് ചെന്നതിന് കുട്ടികളെ ക്ഷേത്രത്തില് നിന്ന് മര്ദിച്ചതായി മാതാപിതാക്കളും പറഞ്ഞു.

