തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹർത്താൽ

First Published 5, Apr 2018, 1:21 PM IST
dalit organisation urges for harthal for monday
Highlights
  • തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹർത്താൽ
  • പട്ടികജാതി പട്ടികവർഗ്ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ

തിരുവനന്തപുരം: തിങ്കളാഴ്ച കേരളത്തിൽ ഹർത്താൽ നടത്താൻ ദളിത് സംഘടനകളുടെ തീരുമാനം. പട്ടികജാതി പട്ടികവർഗ്ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായി. ഉത്തര് പ്രദേശിലും രാജസ്ഥാനിലും പ്രതിമകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

loader