കൂടിക്കാഴ്ച നടക്കില്ലെന്ന് ആദ്യം അറിയിച്ച ട്രംപ് പിന്നീട് നിലപാട് മാറ്റിയിരുന്നു.

അമേരിക്ക-വടക്കൻ കൊറിയ കൂടിക്കാഴ്ച നടക്കുമെന്ന് തെക്കൻ കൊറിയൻ പ്രസിഡന്റ്. കിംജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തെക്കൻ കൊറിയൻ പ്രസി‍‍ഡന്റ് മൂൺ ജേ ഇന്നാണ് കിമ്മിന്റെ നിലപാടറിയിച്ചത്. പക്ഷേ അമേരിക്കയെ വിശ്വാസത്തിലെടുക്കുന്ന കാര്യത്തിൽ കിമ്മിന് സംശയങ്ങളുണ്ടെന്നും ശത്രുതയുടെ സാഹചര്യം മാറണമെന്നാണ് കിമ്മിന്റെ ആഗ്രഹമെന്നും മൂൺ പറഞ്ഞു. കൂടിക്കാഴ്ച നടക്കില്ലെന്ന് ആദ്യം അറിയിച്ച ട്രംപ് പിന്നീട് നിലപാട് മാറ്റിയിരുന്നു. നിശ്ചയിച്ചപോലെ ജൂൺ 12ന് സിംഗപ്പൂരിൽ വെച്ചുതന്നെ കൂടിക്കാഴ്ച നടക്കുമെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു.