ദില്ലി: മകളുടെ സുഹൃത്തുക്കള്‍ ഇങ്ങനെ ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഹാദിയയുടെ അമ്മ. മൂന്നര വര്‍ഷം മുമ്പ് വരെ മകള്‍ക്ക് ഒരു കുഴപ്പമില്ലാത്ത ആളായിരുന്നു. ജസീന, ഫസീന എന്നീ സുഹൃത്തുക്കളുടെ പിതാവ് ഹാദിയയെ തങ്ങളുടെ സമ്മതം കൂടാതെ മുസ്ലിമാക്കിയെന്ന് ഈ അമ്മ അരോപിക്കുന്നു. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനത്തിലായിരുന്നു തങ്ങളുടെ ജീവിതം.
മകളെ പഠിപ്പിക്കാന്‍ വായ്പ പോലും എടുത്തിരുന്നില്ല. ബാധ്യതകള്‍ ഉള്ള കുട്ടിയായിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്നതുപോലെ അവളെ സ്വീകരിക്കാന്‍ ആരെങ്കിലും കാണുമോയെന്ന് ഈ അമ്മ ചോദിക്കുന്നു. അവളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമാണുള്ളതെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. പക്ഷേ അത് തെറ്റായി പോയിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്ന് ഹാദിയയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ അവസ്ഥ തങ്ങളെ രോഗികളാക്കിയെന്ന് ഹാദിയയുടെ മാതാവ് പറയുന്നു. മകളുടെ നിലവിലെ മാനസിക നിലയില്‍ ആശങ്കയുണ്ടെന്ന് മാതാവ് വ്യക്തമാക്കി.
