മൃതദേഹത്തില്‍നിന്ന് വേര്‍പ്പെട്ട കാലുകള്‍ രണ്ടായി വെട്ടി നുറുക്കിയിരുന്നു. ഇയാളുടെ കൈകളും മൃതദേഹത്തില്‍നിന്ന് വെട്ടിമാറ്റിയിരുന്നു
ദില്ലി: തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയില്‍ യുവാവിന്‍റേതെന്ന് തോന്നിക്കുന്ന മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 28 നും 30 നും ഇടയില്‍ പ്രായം ഉള്ള ആളുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഗുരി തേജ് ബഹദൂര്‍ ഖല്‍സ കോളേജിന് സമീപത്തെ ബസ്റ്റാന്‍റ് പരിസരത്തുനിന്നാണ് ബാഗ് കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെ ബാഗ് കണ്ട് യാത്രക്കാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ബാഗില്‍ വെട്ടി നുറുക്കിയ മൃതദേഹമാണ് എന്ന് വ്യക്തമായത്.
മൃതദേഹത്തില്‍നിന്ന് വേര്‍പ്പെട്ട കാലുകള്‍ രണ്ടായി വെട്ടി നുറുക്കിയിരുന്നു. ഇയാളുടെ കൈകളും മൃതദേഹത്തില്‍നിന്ന് വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇത് ബാഗില്‍ ഉണ്ടായിരുന്നില്ല.
മൃതദേഹം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. സബ്സി മണ്ടി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
