കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ പെരിങ്ങത്തൂരിനടുത്ത് വീട്ടമ്മയെ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സേട്ടുമുക്കിലെ ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. പെരിങ്ങത്തൂര്‍ പുത്തന്‍പറമ്പ് സ്കൂളിനു സമീപത്തെ നാങ്ങണ്ടി പള്ളി പരിസരത്തെ ഒഴുക്കുചാലിലായിരുന്നു മൃതദേഹം. രണ്ട് കൈകള്‍ മാത്രം മുകളില്‍ കാണാവുന്ന തരത്തില്‍ വെള്ളത്തില്‍ മുങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്.
അധികം ആഴമില്ലാത്ത ഓവുചാലാണിത്. മൃതദേഹം കണ്ടെത്തിയ അഴുക്കുചാലിന് സമീപപ്രദേശത്ത് തന്നെയാണ് റീജയുടെ വീട്. സേട്ടു മുക്കിലെ ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യയാണ് റീജ. സംഭവത്തില്‍ ദുരൂഹതകള്‍ ഉള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് പൊലീസ്.
വിവരമറിഞ്ഞ് പാനൂര്‍ സി.ഐ.എം.കെ.സജീവ്, ചൊക്ലി എസ്.ഐ. എന്നിവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
