കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും. കളമശേരി മെഡിക്കൽ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെയാകണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കണമെന്നും തന്‍റെ ശരീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും ഭാര്യ സീനയോട് ബ്രിട്ടോ പറഞ്ഞിരുന്നു.

പി രാജീവ് ഫേസ്ബുക്ക് പോസ്റ്റ്

ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കൽ കോളേജിലക്ക് . അവസാന നോക്കു കാണാൻ എത്തണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങൾ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കൽ സയൻസിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവർക്ക് പഠിക്കാം. അഭിവാദ്യങ്ങൾ