പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ ഏൽപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ്.
കാസര്‍കോട്: പെരിയയില്‍ ഇരട്ടക്കൊലപാതകം കേസില്‍ ഐ ജി ശ്രീജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ ഏൽപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ആരോപിക്കുന്നു.
കൊലവിളി പ്രസംഗം നടത്തിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം കൊണ്ട് എല്ലാം പൂർണമായി എന്ന് കരുതുന്നില്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. പൊലീസിൽ ഒട്ടും വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കുന്നത്. ഇപ്പോഴത്തെ അന്വേഷണത്തെക്കാൾ വിശ്വാസനീയം സിബിഐയെയാണ് എന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
