തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. പനിക്ക് ചികിത്സ തേടിയെത്തിയ തിരുമല തൃക്കണ്ണാപുരം സ്വദേശി മധുവാണ് മരിച്ചത്.എന്നാല്‍ ചികിത്സയ്ക്കിടെയാണ് മരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. കന്‍റോൺമെന്റ് പൊലീസ് കേസെടുത്തു.
പനിയും ശാരീരിക ബുദ്ധിമുട്ടുകളുമായാണ് തിരുമല സ്വദേശി മധുവിനെ ജനറല് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ രോഗിയുടെ അവസ്ഥ മനസ്സിലാക്കാതെ ചികിത്സ നടപടികള്‍ വൈകിപ്പിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. ഡ്രിപ്പും മരുന്നും നല്‍കിയ ശേഷം കൂടുതല് പരിശോധനകള്‍ക്കായി പല വട്ടം പറഞ്ഞയച്ചു. ഇതിനിടെ രോഗിയുടെ ആരോഗ്യ സ്ഥിതിയെ പറ്റി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ലെന്നാണ് ആരോപണം.
എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയെന്നും. ശരീരത്തില് മദ്യപിച്ചിരുന്നതായി അടക്കം തെളിഞ്ഞത് കൊണ്ട് മറ്റ് രോഗവിവരങ്ങള് കൂടി അറിയാന്‍ വേണ്ടിയാണ് വിദഗ്ധ പരിശോധനകള്‍ നടത്തിച്ചത് എന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റഎ വിശദീകരണം. ബന്ധുക്കളുടെ പരാതിയില്‍ കന്റോൺമെന്റ് പൊലീസ് കേസ്സെടുത്തു
