ഫേസ് ബുക്കിലൂടെ വധഭീഷണി ക്രൂരമായ വെര്‍ച്യുല്‍ റേപ്പിന് ഇരയാക്കുന്നു വീട് ആക്രമിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കി
പാലക്കാട്: കത്വ പീഡനത്തില് പ്രതികിരിച്ച് ചിത്രം വരച്ചതിന് ചിത്രകാരി ഗുര്ഗമാലതിക്കെതിരെ ഭീഷണി. ചിത്രം വരയ്ക്കാൻ കൈ ഉണ്ടാവില്ല എന്നാണ് ഭീഷണി എന്നു ദുർഗ മാലതി പറഞ്ഞു. കത്വ സംഭവത്തിൽ ചിത്രങ്ങൾ വരച്ചു പ്രതിഷേധിച്ച ദുർഗയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നടക്കുന്നത്.
ഫാസിസത്തിന്റെ ഇരയാവുകയാണ് താനെന്ന് ദുര്ഗ പറഞ്ഞു. ഫേസ് ബുക്കിലൂടെ വധഭീഷണിയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങൾ വഴി ക്രൂരമായ വെര്ച്യുല് റേപ്പിനും അധിക്ഷേപങ്ങൾക്കും ശേഷം വീടിന് നേരെയും ആക്രമണം നടടന്നിരുന്നു. സംഭവത്തിൽ പട്ടാമ്പി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദുർഗ മാലതി പറഞ്ഞു.
