മെക്‌സിക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണം 223 ആയി. ഇന്നലെ ഉച്ച സമയത്തുണ്ടായ ഭൂചലനത്തില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി. അഞ്ച് മുതിര്‍ന്നവരും കെട്ടിടത്തിനടിയില്‍പ്പെട്ട് മരിച്ചെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരം. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. വൈദ്യുതി, ടെലിഫോണ്‍ ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. 1985ല്‍ പതിനായിരം പേര്‍ കൊല്ലപ്പെട്ട ഭൂചലനത്തിന്റെ വാര്‍ഷിക ദിവസം തന്നെയാണ് ഈ ദുരന്തവും ഉണ്ടായത്.