ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കെതിരെ പൊലീസിൽ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം.

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കെതിരെ പൊലീസിൽ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയതെന്ന് ദീപക്കിന്റെ കുടുംബം വിശദമാക്കുന്നു. വീഡിയോയിൽ തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ദീപക്കിനെതിരെ ഇട്ട വീഡിയോയിൽ ഈ പെൺകുട്ടിയുടെ ദൃശ്യവും ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ വിശദാംശങ്ങൾ ലഭിക്കാൻ ദീപക്കിന്റെ കുടുംബം കണ്ണൂർ പോലീസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. പരാതി ലഭിച്ചു എന്ന കാര്യം കണ്ണൂർ സിറ്റി സൈബർ പോലീസ് സ്ഥിരീകരിച്ചെന്ന് ദീപക്കിന്റെ ബന്ധു വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming