അഹമ്മദാബാദ്: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് കേസ് വീണ്ടും പരിഗണിക്കും. വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത രോഹിണി സിംഗ് അടക്കം ദി വയര്‍ എന്ന വെബ്‌സൈറ്റിലെ ഏഴു പേര്‍ക്കെതിരായാണ് ജയ്ഷാ നൂറ് കോടി രൂപയുടെ അപകീര്‍ത്തി കേസ് നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജയ്ഷായുടെ കമ്പനിയായ ടെംപിള്‍ ഇന്‍ഡസ്ട്രീസിന് 16,000 മടങ്ങ് വരുമാന വര്‍ദ്ധനവുണ്ടായെന്ന വാര്‍ത്തയാണ് ദി വയര്‍ പുറത്തുവിട്ടത്.