ദില്ലി: ശസ്ത്രക്രിയയുടെ ആലസ്യത്തില്‍ മയങ്ങുന്ന രോഗിയെ പോലെയാണ് ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം പാകിസ്ഥാനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പോലും പാകിസ്ഥാന് ആദ്യം മനസ്സിലായില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.
ഇത്രയും കൃത്യതയോടെ ഈ ഓപ്പറേഷന്‍ നടത്തിയതിന് ഇന്ത്യന്‍ സേനയെ അഭിനന്ദിക്കുന്നു. ലങ്കയിലേക്ക് കടല്‍ കടക്കുന്നതിന് മുമ്പ് സ്വന്തം ശക്തി തിരിച്ചറിഞ്ഞ ഹനുമാനെ പോലെ ഇന്ത്യന്‍ സേനയും സ്വന്തം ശക്തിയെന്തെന്ന് മനസ്സിലാക്കി എന്നും മനോഹര്‍ പരീക്കര്‍ ഉത്തരാഖണ്ഡില്‍ പറഞ്ഞു.
