Asianet News MalayalamAsianet News Malayalam

സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പാകിസ്ഥാന്‍ ഇല്ലാതാക്കുന്നുവെന്ന് പ്രതിരോധമന്ത്രി

defence minister slams pakistan
Author
First Published Jun 4, 2016, 1:05 PM IST

സിംഗപുര്‍: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പാകിസ്ഥാന്‍ ഇല്ലാതാക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്കുള്ള അവസരം തുറന്നിരുന്നു. ഈ ജനലുകള്‍ പാകിസ്ഥാന്‍ അടക്കുകയാണെന്നും പരീക്കര്‍ വ്യക്തമാക്കി. തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിശ്വാസം പാകിസ്ഥാന്‍ നേടിയെടുക്കേണ്ടതുണ്ടെന്നും പരീക്കര്‍ സിംഗപ്പൂരില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios