ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടര്‍ന്ന് വിമാനം സര്‍വ്വീസ് റദ്ദാക്കി

ലണ്ടന്‍: ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ലണ്ടനില്‍ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിലൊരാള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിമാനം ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലിറക്കിയത്.

266 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന മെഡിക്കല്‍ സംഘം യാത്രക്കാരനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടര്‍ന്ന് വിമാനം സര്‍വ്വീസ് റദ്ദാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. യാത്രക്കാരോട് ഖേദം അറിയിച്ചിട്ടുണ്ടെന്നും ഇവരെ അടുത്ത ദിവസം തന്നെ ദില്ലിയിലേക്ക് കൊണ്ടുവരുമെന്നും യുനൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.