ദില്ലി: ഏഴും നാലും വയസ്സുള്ള കുട്ടികളുടെ മുന്നിലിട്ട് പിതാവ് ഭാര്യയേയും ഒന്നര വയസ്സുള്ള ഇളയ മകനെയും വെട്ടിക്കൊന്നു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ജഹാംഗീര്‍പുരിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. സുനിത , ഒന്നര വയസ്സുള്ള മകന്‍ എന്നിവരെയാണ് ഭര്‍ത്താവ് പ്രകാശ് ക്രൂരമായി കൊലപ്പെടുത്തിയത്.
സ്ത്രീധത്തെ ചൊല്ലിയുള്ള വഴക്കാണ് ഇരട്ടക്കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.2005ലാണ് സുനിതയും പ്രകാശും വിവാഹിതരായത്. സ്ത്രീധനത്തെ ചൊല്ലി പ്രകാശ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതേുടര്‍ന്ന് അവര്‍ ഭര്‍ത്താവിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസും നല്‍കിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.
കോടതി ഇടപെടലിനെ തുടര്‍ന്ന് അടുത്തകാലത്താണ് ഇവര്‍ ഒരുമിച്ച് ജീവിതം തുടങ്ങിയത്. ഇന്നു രാവിലെ പ്രകാശിന്റെ സഹോദരന്‍ വന്ന് വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് അരുംകൊലയുടെ രംഗം കണ്ടത്.
വീടിനുള്ളില്‍ ഭയന്ന് വിറച്ച നിലയിലായിരുന്നു ഏഴും നാലും വയസ്സുള്ള കുട്ടികള്‍. അച്ഛനാണ് അമ്മയെയും അനുജനെയും കൊന്നതെന്ന് മൂത്തകുട്ടി ഇയാളൊടു പറഞ്ഞു.പോലീസ് എത്തുമ്പോഴേക്കും കൊലയാളി രക്ഷപ്പെട്ടിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടില്ല. മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് പലതവണ വെട്ടേറ്റാണ് ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
