ന്യൂഡല്‍ഹി: ഭര്‍ത്താവ് തന്നെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഒത്താശയോടെ 70 തവണ ബലാത്സംഗത്തിനിരയായിയെന്നും നാല് വര്‍ഷമായി ഭര്‍ത്താവ് വേശ്യാവൃത്തിക്ക് തന്നെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് 35കാരിയാണ് പോലീസില്‍ പരാതി നല്‍കിയത് .
അന്യപുരുഷന്‍മാരൊടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുന്നു. നാല് വര്‍ഷമായി ഭര്‍ത്താവിന്റെ ഒത്താശയോടെ താന്‍ ബലാത്സംഗത്തിനിരയാവുകയാണ്.
20 വര്‍ഷം മുമ്പായിരുന്നു വിവാഹം. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി പേരാണ് തന്നെ ബലാത്സംഗം ചെയ്‍തത്. ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ചാണ് പലരും കയ്യേറ്റം ചെയ്തത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പലരില്‍ നിന്നും 70 തവണ താന്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
തന്നെ ബലാത്സംഗം ചെയ്യുന്നത് ഭര്‍ത്താവ് നോക്കി നില്‍ക്കുമെന്നും അക്രമികളുടെ കയ്യില്‍ നിന്ന് ഭര്‍ത്താവ് സ്ഥിരമായി കാശ് വാങ്ങാറുണ്ടെന്നും യുവതി ആരോപിക്കുന്നു.
നാല് വയസ്സുള്ള ഒരു മകനുണ്ടെന്നും മകന്റെ ജനനത്തിന് ശേഷം മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വേശ്യാവൃത്തി ചെയ്യിക്കുന്നതെന്നും യുവതി പറയുന്നു.
