Asianet News MalayalamAsianet News Malayalam

നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം: മമതാ ബാനർജി

2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതൽ 'ഇരുണ്ട ദിവസം' ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുന്നുണ്ടെന്നും മമത വ്യക്തമാക്കി.

Demonetisation A Disaster says Mamata Banerjee
Author
New Delhi, First Published Nov 8, 2018, 2:14 PM IST

കൊൽക്കത്ത: നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.  2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതൽ 'ഇരുണ്ട ദിവസം' ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുന്നുണ്ടെന്നും മമത വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ പരാമര്‍ശം. മോദി ഭരണത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണം ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു.  നോട്ടു നിരോധനത്തിന്‍റെ രണ്ടാം വാർഷികത്തിൽ വലിയ പ്രതിഷേധവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios