ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നടപടിക്കെതിരെ വീണ്ടും മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം അനാവശ്യമായ സാഹസമായിരുന്നു എന്നാണ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ സിങ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ട് നിരോധനം സംബന്ധിച്ച് നടന്ന സംവാദത്തിലായിരുന്നു സിങ്ങിന്റെ പരാമര്‍ശം. ഇത്തരം സാഹസങ്ങള്‍ ലോകത്ത് എവിടെയും വിജയം കണ്ടിട്ടില്ല. ഈ നടപടി സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ജി.എസ്.ടി നടപ്പിലാക്കിയ രീതിയും സാമ്പത്തിക രംഗത്തെ ബാധിച്ചതായി സിങ് കുറ്റപ്പെടുത്തി.

കഴിഞ്ഞ മൂന്നുമാസത്തെ കണക്കുകള്‍ നോക്കിയാല്‍ ജി.ഡി.പി വളര്‍ച്ച നിരക്ക് 6.1 ല്‍ നിന്നും 5.7 ശതമാനമായി കുറഞ്ഞു. വളര്‍ച്ചാ നിരക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഭരണത്തിന്റെ എക്കാലവും ഓര്‍മിക്കുന്ന ഉദാഹരണമായി നോട്ട് നിരോധനം മാറുമെന്ന് നടപ്പില്‍ വന്ന സമയത്ത് മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.