കുട്ടനാട്ടിലെ നെല്‍ കര്‍ഷകരിലേറെയും സംഘങ്ങള്‍ രൂപീകരിച്ച് കാര്‍ഷിക ലോണെടുത്താണ് കൃഷി മുന്നോട്ട് കൊണ്ട് പോകുന്നത്. കാര്‍ഷിക വായ്പയാകുമ്പോള്‍ 4 ശതമാനം പലിശയേ ഉള്ളൂ. പക്ഷേ ഒരു വര്‍ഷത്തിനകം തിരിച്ചടച്ചില്ലെങ്കില്‍, പിന്നെ 12 ശതമാനം വരെ പലിശ നല്‍കണം. കാലതാമസമുണ്ടായാല്‍ പിഴ പലിശ ഉള്‍പ്പടെ നല്‍കേണ്ടിവരും.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്കുള്ള തിരിച്ചടവ് കാലാവധി മാര്‍ച്ച് 31 വരെയെങ്കിലും നീട്ടി നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.  കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രതിസന്ധിക്ക് സര്‍ക്കാര്‍ തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ നെല്ലുല്‍പ്പാദനം വന്‍തോതില്‍ ഇടിയുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.