ഹൈദരാബാദ്: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മുപ്പതുകാരന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. കഴിച്ച കുറച്ച് മാസങ്ങളായി ശ്രീനിവാസന്‍റെ ഭാര്യ മാതാപിതാക്കളോട് കൂടിയാണ് താമസിച്ചിരുന്നത്. ഇതില്‍ യുവാവ് അസ്വസ്ഥനായിരുന്നു.
ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ഭാര്യയോട് മടങ്ങി വരാന്‍ യുവാവ് ഫോണിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഭാര്യ ഇത് നിഷേധിച്ചു. തുടര്‍ന്ന് ഫോണിലൂടെ രണ്ടുപേരും വഴക്കിട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിന്‍റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
